തിരുവനന്തപുരം പൂജപ്പുരയില്‍ സ്വാമി അഗ്നിവേശിന് നേര്‍ക്ക് ഹിന്ദുത്വവാദികളുടെ കയ്യേറ്റശ്രമം

single-img
2 October 2019

കേരളത്തില്‍ സ്വാമി അഗ്നിവേശിന് നേരെ കയ്യേറ്റശ്രമമെന്ന് ആരോപണം. തിരുവനന്തപുരം ജില്ലയിലെ പൂജപ്പുരയില്‍ വെച്ച് ഹിന്ദുത്വശക്തികള്‍ തന്നെ കയ്യേറ്റം ചെയ്തുവെന്നാണ് അഗ്നിവേശിന്റെ ആരോപണം.
ഹിന്ദു വിരുദ്ധന്‍ എന്ന് മുദ്രാവാക്യം മുഴക്കിയാണ് തന്നെ ആക്രമിച്ചതെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു.

മഹാത്മാ ഗാന്ധിയുടെ 150 ാം ജന്മദിനത്തില്‍ കേരളത്തില്‍ നിന്ന് തനിക്ക് നേരിട്ട സംഭവം ഞെട്ടലുണ്ടാക്കുന്നതാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഇതിന് മുന്‍പും സ്വാമി അഗ്നിവേശിന് നേരെ ആക്രമം ഉണ്ടായിട്ടുണ്ട്.

തന്റെ എഴുത്തിലൂടെയും നിലപാടിലൂടെയും ഹിന്ദുത്വത്തിനെതിരെ സംസാരിക്കുന്ന വ്യക്തിയാണ് സ്വാമി അഗ്നിവേശ്. നേരത്തേ ജാര്‍ഖണ്ഡില്‍ വെച്ചായിരുന്നു അഗ്നിവേശ് ഹൈന്ദവസംഘടനകളുടെ ആക്രമണത്തിനിരയായത്. ഹരിയാനയില്‍ നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ചിട്ടുള്ള അഗ്നിവേശ് പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കുകയായിരുന്നു.