ശക്തമായ സ്ത്രീ കഥാപാത്രവുമായി ആശാ ശരത്; തെളിവ് ട്രെയിലര്‍ ഇറങ്ങി

single-img
1 October 2019

ആശാ ശരത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് തെളിവ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രേക്ഷകരില്‍ ആകാംക്ഷ നിറയ്ക്കുന്ന രംഗങ്ങളുമായാണ് ട്രെയിലര്‍ എത്തിയത്.
ഒരു തുരുത്തില്‍ ഒറ്റപ്പെട്ടുപോയ സ്ത്രീയുടെ അതിജീവനപോരാട്ട ത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

സംവിധായകന്‍ എംഎ നിഷാദും തിരക്കഥാകൃത്ത് ചെറിയാന്‍ കല്പകവാടിയും ഒന്നിക്കുന്ന ചിത്രമാണ് തെളിവ്.
രണ്‍ജി പണിക്കര്‍, ലാല്‍, നെടുമുടി വേണു, സിജോ വര്‍ഗീസ്, മണിയന്‍പിള്ള രാജു, ജോയ് മാത്യു, മീര നായര്‍, മാല പാര്‍വതി എന്നിവര്‍ മറ്റു പ്രധാന വേഷത്തിലെത്തുന്നു.