ഉത്തരേന്ത്യയില്‍ മഹാപ്രളയം; മരണസംഖ്യ 153ആയി

single-img
1 October 2019

ഡല്‍ഹി: കനത്ത മഴയെത്തുടര്‍ന്നുണ്ടായ മഹാ പ്രളയത്തില്‍ ഉത്തരേന്ത്യ വെളളത്തിനടിയിലായി. അടുത്ത 24 മണിക്കൂര്‍ കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പുകള്‍. മഴക്കെടുതി കളില്‍ മരണപ്പെട്ടവരുടെ എണ്ണം 153 ആയി.ഉത്തര്‍ പ്രദേശല്‍ മാത്രം മരണപ്പെട്ടത് 111 പേരാണ്‌

ബിഹാറിലെ താഴ്ന്ന പ്രദേശങ്ങളില്‍ ദുരന്തനിവാരസേനയുടെ 50 സംഘങ്ങള്‍ രക്ഷപ്രവര്‍ത്തനം നടത്തുന്നുണ്ട്. ബിഹാറില്‍ 300 ഓളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ജാര്‍ഘണ്ടിലും ശക്തമായ മഴയെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. രാജസ്ഥാനിലും, മധ്യപ്രദേശിലും, ഉത്തരാഘണ്ടിലും മഴക്കെടുതികളില്‍ പതിമൂന്ന് പേര്‍ മരിച്ചു.

1994ന് ശേഷം വരുന്ന ഏറ്റവും കൂടുതല്‍ മഴയാണ് ഇത്തവണ യുപിയിലും, ബിഹാറിലും കഴിഞ്ഞ നാലു ദിവസങ്ങളിലായി രേഖപ്പെടുത്തിയത്. ബിഹാറില്‍ 18 ജില്ലകളിലായി പതിനാറ് ലക്ഷം പേരെ പ്രളയം ബാധിച്ചുവെന്നാണ് കണക്ക്.