പൊലീസ് ഓഫീസറായി റാണി മുഖര്‍ജി; മര്‍ദാനി 2ന്‍റെ പുതിയ ടീസര്‍ എത്തി

single-img
1 October 2019

റാണി മുഖര്‍ജി നായികയായെത്തുന്ന പുതിയ ബോളിവുഡ് ചിത്രം മര്‍ദാനി2 ന്റെ പുതിയ ടീസറെത്തി. പൊലീസ് വേഷത്തില്‍ റാണി നിറഞ്ഞു നിര്‍ക്കുകയാണ് ടീസറില്‍. ക്രൈം ത്രില്ലറാണ് ചിത്രം. 2014
ല്‍ ഇറങ്ങിയ മര്‍ദാനിയുടെ രണ്ടാം ഭാഗമാണ് മര്‍ദാനി2.

ചിത്രത്തില്‍ ശിവാനി ശിവാജി റോയി എന്ന ക്രൈം ബ്രാഞ്ചിലെ സീനിയര്‍ ഇന്‍സ്പെക്ടര്‍ ആയിട്ടാണ് റാണി മുഖര്‍ജി എത്തുന്നത്.
സംവിധാനം ചെയ്തിരിക്കുന്നത് ഗോപി പുത്രന്‍ ആണ്. ആദിത്യ ചോപ്ര ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു.