ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെതിരെ മാധ്യമപ്രവര്‍ത്തക പരാതി നല്‍കി

single-img
1 October 2019

മാഞ്ചസ്റ്റര്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെതിരെ മാധ്യമപ്രവര്‍ത്തകയുടെ പരാതി. ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നാണ് പരാതി. 20 വര്‍ഷം മുമ്പ് ഒരു വിരുന്നിനിടെ യാണ് സംഭവം നടന്നതെന്നാണ് മാധ്യമപ്രവര്‍ത്തക ഷാര്‍ലെറ്റ് എഡ്വേര്‍ഡ്‌സിന്റെ ആരോപണം. സ​ണ്‍​ഡേ ടൈം​സ് പ​ത്ര​ത്തി​ലെ ലേ​ഖ​ന​ത്തി​ലൂ​ടെ​യാ​ണ് ഷാ​ര്‍​ലെ​റ്റ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.
എന്നാല്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആരോപണം നിഷേധിച്ചിട്ടുണ്ട്.

1999ല്‍ ​ഒ​രു മാ​സി​ക പു​റ​ത്തി​റ​ക്ക​ല്‍ ച​ട​ങ്ങി​നി​ടെ​യാ​ണു സം​ഭ​വം. വി​രു​ന്നി​നി​ടെ മ​ദ്യ​ല​ഹ​രി​യി​ലാ​യ ജോ​ണ്‍​സ​ണ്‍ ത​ന്നെ​യും അ​പ്പു​റ​ത്തി​രു​ന്ന സ്ത്രീ​യെ​യും തൊ​ട്ടു​വെ​ന്നു ഷാ​ര്‍​ല​റ്റ് ആ​രോ​പി​ക്കു​ന്നു. എ​ന്നാ​ല്‍ ആ​രോ​പ​ണം അ​സ​ത്യ​മാ​ണെ​ന്ന് ബോറിസ് ജോ​ണ്‍​സ​ണ്‍ പ്ര​തി​ക​രി​ച്ചു. അ​ന്ന് അ​ദ്ദേ​ഹം മ​ദ്യ​ല​ഹ​രി​യി​ല്‍ ആ​യി​രു​ന്ന​തി​നാ​ല്‍ ഒ​ന്നും ഓ​ര്‍​ത്തെ​ടു​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു ഷാ​ര്‍​ലെ​റ്റി​ന്‍റെ മ​റു​പ​ടി.