പട്ടിണിമൂലം എട്ട് വയസുകാരന്‍ മരിച്ചു; കുടുംബത്തിലെ അഞ്ചുപേർ ആശുപത്രിയില്‍

single-img
1 October 2019

പട്ടിണികാരണം എട്ടുവയസുകാരന്‍ മരിച്ചു. ഈ കുട്ടിയുടെ കുടുംബത്തിലെ മറ്റ് അഞ്ചുപേരെ ഛര്‍ദ്ദിയെയും അതിസാരത്തെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധ്യപ്രദേശിലെ ബര്‍വാനി ജില്ലയിലെ സെന്‍ധ്വ എന്ന സ്ഥലത്താണ് സംഭവം. ഇവിടെയുള്ള രത്തന്‍കുമാര്‍ എന്നയാളുടെ കുട്ടിയാണ് മരിച്ചത്.

അതേസമയം ഇവര്‍ക്ക് സര്‍ക്കാറിന്‍റെ യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവര്‍ പട്ടിണിയിലായിരുന്നുവെന്ന് ഡോക്ടര്‍ സുനില്‍ പട്ടേലും സ്ഥിരീകരിച്ചു. വിവരത്തെ പറ്റി അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് നിര്‍ദേശം നല്‍കി. അതേപോലെ ഇവര്‍ക്ക് റേഷന്‍ കാര്‍ഡ് നിഷേധിച്ചതിനെതിരെ നടപടിയെടുക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി.