‘സെയ് റാ നരസിംഹ റെഡ്ഡി’യിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു

single-img
30 September 2019

ചിരഞ്ജീവി നായകമാകുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് സെയ് റാ നരസിംഹ റെഡ്ഡി. ചിത്രത്തിലെ ആദ്യവീഡിയോ ഗാനം പുറത്തിറങ്ങി. ആക്ഷന്‍ രംഗങ്ങളും പ്രധാന കഥാപാത്രങ്ങളെയും ഉള്‍ക്കൊള്ളിച്ച് ടൈറ്റില്‍ സോങ്ങാണ് പുറത്തിറക്കിയിരിക്കുന്നത്. അമിത് ത്രിവേദിയുടെ സംഗീതത്തിലെത്തിയ ഗാനം യൂട്യൂബില്‍ ഹിറ്റായിക്കഴിഞ്ഞു.

സുരേന്ദര്‍ റെഡ്ഡിയാണ് സംവിധാനം. ചരിത്രസിനിമയായ സെയ്റ നരസിംഹ റെഡ്ഡിയില്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. റാം- ലക്ഷ്‍മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ് ആക്ഷന്‍ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്യുന്നത്.


സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിരഞ്ജീവിയുടെ ഗുരുവായി അഭിനയിക്കുന്നത് അമിതാഭ് ബച്ചനാണ്. നയന്‍താരയാണ് നായിക. തമന്ന, വിജയ് സേതുപതി കിച്ച സുധീപ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം ഒക്ടോബര്‍ രണ്ടിന് പ്രദര്‍ശനത്തിന് എത്തും.