പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള തീയതി ഡിസംബര്‍ 31 വരെ നീട്ടി

single-img
29 September 2019

ഡല്‍ഹി: പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള തീയതി 2019 ഡിസംബര്‍ 31 വരെ നീട്ടി. സെപ്റ്റംബര്‍ 30 കാലാവധി അവസാനിക്കാനിരിക്കെയാണ് മൂന്നു മാസം കൂടി കാലാവധി നിശ്ചയിച്ച് കേന്ദ്രധമന്ത്രാലയം തീരുമാനമെടുത്തത്.

ആദായ നികുതി വകുപ്പിന്റെ വെബ്​സൈറ്റിലൂടേയൊ എസ്​.എം.എസിലൂടേ​യൊ പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാം. എന്നാല്‍, പേരിലോ ജനനതീയതിയിലോ എ​ന്തെങ്കിലും വ്യത്യാസമുണ്ടെങ്കില്‍ ഇത്​ സാധ്യമാവില്ല.

കഴിഞ്ഞ പൊതുബജറ്റില്‍ പാന്‍കാര്‍ഡ്​ ഇല്ലാത്തവര്‍ക്ക്​ ആധാര്‍ കാര്‍ഡ്​ ഉപയോഗിച്ച്‌​ ആദായ നികുതി റി​ട്ടേണ്‍ ഫയല്‍ ചെയ്യാമെന്ന്​ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.