മരട് ഫ്‌ളാറ്റൊഴിപ്പിക്കാന്‍ ഉദ്യോഗസ്ഥരെത്തി; നിരാഹാരസമരവുമായി കുടുംബങ്ങള്‍

single-img
29 September 2019

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി ഫ്‌ളാറ്‌റുകളില്‍ നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ ഉദ്യോഗസ്ഥരെത്തി. എന്നാല്‍ ഒഴിയാന്‍ കൂട്ടാക്കാതെ നിരാഹരസമരം തുടങ്ങിയിരിക്കുകയാണ് ഫ്‌ളാറ്റുടമകള്‍.
ജെയിന്‍ ഹൗസിംഗ്, ആല്‍ഫ, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റുകളിലാണ് ഇന്ന് ഒഴിപ്പിക്കല്‍ നടപടികള്‍ നടക്കുന്നത്. ഒഴിയാന്‍ കൂടുതല്‍ സമയം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഫ്‌ളാറ്റുടമകള്‍ നിരാഹാര സമരം തുടങ്ങിയത്‌.

അതേസമയം നിര്‍ബന്ധിച്ചോ, ബലം പ്രയോഗിച്ചോ ഇന്ന് ഒഴിപ്പിക്കില്ലെന്നും സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ വ്യക്തമാക്കി. ഒക്‌ടോബര്‍ മൂന്നിനകം ഫ്‌ളാറ്റുടമകള്‍ സ്വയം ഒഴിയണം, ഒഴിയുന്നവര്‍ക്ക് താമസിക്കാന്‍ ഫ്‌ളാറ്റുകളും വീടുകളും കണ്ടെത്തി നല്‍കും. വീട്ടുപകരണങ്ങളും ഫര്‍ണ്ണിച്ചറുകളും മാറ്റാന്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്നും സബ് കളക്ടര്‍ അറിയിച്ചു. ഫ്‌ളാറ്റ് ഉടമകള്‍ ജില്ലാ കളക്ടറുമായി ഇന്ന് ചര്‍ച്ച നടത്തും. നാല് ദിവസമെടുത്ത് ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കാനാണ് തീരുമാനം.