ചിലത് വരാനിരിക്കുന്നു: കാത്തിരിക്കുക: വീഡിയോ ബ്ലോഗുമായി രഞ്ജിനി ഹരിദാസ്

single-img
27 September 2019

റിയാലിറ്റി ഷോ കൊണ്ട് പ്രേക്ഷകരുടെ ഇടയില്‍ തിളങ്ങിയ താരമാണ് രഞ്ജിനി ഹരിദാസ്. ആവതാരക, അഭിനേത്രി, മോഡല്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ രഞ്ജിനി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വ്യക്തമായ അഭിപ്രായങ്ങളും നിലപാടുകളും തുറന്നടിക്കുന്ന രഞ്ജിനി പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്.
ഇപ്പോഴിതാ പുതിയ ഒരു രംഗത്തേക്കുകൂടി കാലെടുത്ത് വയ്ക്കാന്‍ ഒരുങ്ങുകയാണ് താരമിപ്പോള്‍. വീഡിയോ ബ്ലോഗിലൂടെയാണ് രഞ്ജിനി എത്തുന്നത്.

‘ചിലത് വരാനിരിക്കുന്നു കാത്തിരിക്കുക’ എന്ന അടിക്കുറുപ്പോടെ പങ്കുവച്ച ടീസറിലൂടെയാണ് രഞ്ജിനി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

So people ..Something’s cooking.Coming Soon ..Stay Tuned!!!#travel #places #people #vlog #ranjini #ranjiniharidas…

Posted by Ranjini Haridas on Wednesday, September 25, 2019

എന്തിനെപ്പറ്റിയുള്ള വ്ളോഗാണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ടാഗുകളുടെ ഇടയില്‍ ട്രാവല്‍ എന്ന് നല്‍കിയതിനാല്‍ യാത്രയെപ്പറ്റിയുള്ളതായിരിക്കാം വ്ളോഗ് എന്നാണ് സൂചന.