പിറവം പള്ളിതര്‍ക്കം; പള്ളി ഏറ്റെടുത്ത് സര്‍ക്കാര്‍, താക്കോല്‍ ഇന്ന് ഹൈക്കോടതിയില്‍ ഏല്‍പ്പിക്കും

single-img
27 September 2019

കൊച്ചി: പിറവം പള്ളിതര്‍ക്കം സംഘര്‍ഷമായതിനെ തുടര്‍ന്ന് പള്ളി സര്‍ക്കാര്‍ ഏറ്റെടുത്തു. പളളിയില്‍ പ്രതിഷേധിച്ചിരുന്ന യാക്കോബായക്കാരെ മാറ്റിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. പള്ളി പൂട്ടിയ താക്കോലും കോടതിയില്‍ ഏല്‍പ്പിക്കും.

സുപ്രീം കോടതി ഉത്തരവ് പ്രകാരം പള്ളി ഭരണം തങ്ങളുടെ അവകാശമെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വാദം. കേസില്‍ തുടര്‍ ചര്‍ച്ചകള്‍ക്കായി ഇന്ന് കോതമംഗലത്ത് യാക്കോബായ സഭ യോഗം ചേരും. പ്രതിഷേധ സൂചകമായി യാക്കോബായസഭ പിറവത്ത് ഇന്ന് രാവിലെ 6മണിമുല്‍ വൈകീട്ട് 6മണിവരെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്.

വൈദികരേയും വിശ്വാസികളേയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യാക്കോബായ സഭയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയിലെ ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്ഥാനത്തേക്ക് പ്രകടനം നടത്തി. പ്രതിഷേധക്കാരെ അരമനക്കു മുന്നില്‍ പൊലീസ് തടയുകയായിരുന്നു.