പാലാ ഉപതെരഞ്ഞെടുപ്പ്; ആദ്യ റൗണ്ട് എണ്ണിത്തീര്‍ന്നപ്പോള്‍ മാണി സി കാപ്പന് ലീഡ്

single-img
27 September 2019

പാലാ; പാലാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ ആദ്യ റൗണ്ട് എണ്ണിതീര്‍ന്നപ്പോള്‍ ലീഡ് നില മാണി സി കാപ്പന് അനുകൂലം. 162 വോട്ടുകള്‍ക്കാണ് മുന്നിട്ടു നില്‍ക്കുന്നത്. ആകെ ലഭിച്ചത് 4263 വോട്ടുകളാണ്.

4101 വോട്ടുകള്‍ നേടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പിന്നിലുണ്ട്. 1929 വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരിയും നേടി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. രാമപുരത്ത് ഇനി ഏഴ് ബൂത്തുകള്‍ കൂടിയാണ് എണ്ണാനുള്ളത്.