പാലായിലെ ജനവിധി ഇന്നറിയാം; പ്രതീക്ഷയോടെ മുന്നണികള്‍

single-img
27 September 2019

കോട്ടയം: പാലാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ ജനവിധി ഇന്നറിയാം. ഇന്ന വോട്ടെണ്ണല്‍ നടക്കാനിരിക്കെ വിജയപ്രതീക്ഷ യിലാണ് മുന്നണികള്‍.

പാലാ കാര്‍മല്‍ പബ്ലിക്ക് സ്‌ക്കൂളിലാണ് വോട്ടെണ്ണല്‍. രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണല്‍ തുടങ്ങുക. എട്ടരയോടെ ആദ്യഫല സൂചനകള്‍ വരും. പത്തു മണിയോടെ വോട്ടണ്ണല്‍ പൂര്‍ത്തിയാകു മെന്നാണ് കരുതുന്നത്. 176 ബൂത്തുകളിലായി 127939 വോട്ടുകളാണ് പോള്‍ ചെയ്യപ്പെട്ടത്. 14 ടേബിളുകളിലായി 13 റൗണ്ടുകളായാണ് വോട്ടെണ്ണല്‍. ആദ്യം സര്‍വ്വീസ് വോട്ടും പോസ്റ്റല്‍ വോട്ടും എണ്ണും. 15 സര്‍വ്വീസ് വോട്ടും, 3 പോസ്റ്റല്‍ വോട്ടുമാണ് ഇതുവരെ കിട്ടിയത്.

യുഡിഎഫ് വിജയം ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ നിയുക്ത എംഎല്‍എയായി വിശേഷിപ്പിച്ചും വിജയാഘോഷ പരിപാടികള്‍ അറിയിച്ചും വാര്‍ത്താക്കുറിപ്പും ഇറക്കിയിട്ടുണ്ട്.

എന്നാല്‍ യുഡിഎഫ് – ബിജെപി വോട്ടുകച്ചവട ആരോപണം ഉയര്‍ത്തിയിരിക്കുകയാണ് ഇടതു മുന്നണി. ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരി കേരളകോണ്‍ഗ്രസ് ഉന്നത നേതാവിന്റെ വീട്ടില്‍ പാതിരാത്രിയെത്തി കച്ചവടം ഉറപ്പിച്ചുവെന്ന ബിജെപിപ്രാദേശിക നേതാവിന്റെ ആരോപണത്തെ അടിസ്ഥാനമാക്കിയാണ് ഇടതുമുന്നണിയുടെ നീക്കം. എങ്കിലും വിജയപ്രതീക്ഷയിലാണെ ന്നാണ് മാണി സി കാപ്പന്റെ പ്രതികരണം.