സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരില്‍ പരമോന്നത സിവിലിയന്‍ ബഹുമതി ഏര്‍പ്പെടുത്താന്‍ കേന്ദ്ര തീരുമാനം

single-img
26 September 2019

ഡല്‍ഹി: ‘ഉരുക്കു മനുഷ്യന്‍’ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരില്‍ പരമോന്നത സിവിലിയന്‍ ബഹുമതി ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സര്‍ദാര്‍ പട്ടേല്‍ ദേശീയ ഐക്യ പുരസ്‌കാരം എന്നാണ് ബഹുമതിക്ക് പേരുനല്‍കിയിരിക്കുന്നത്.

പട്ടേലിന്റെ ജന്മവാര്‍ഷിക ദിനമായ ഒക്ടോബര്‍ 31 ന് പുരസ്‌കാരം പ്രഖ്യാപിക്കും. മെഡലും രാഷ്ട്രപതി ഒപ്പുവച്ച പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒരു വര്‍ഷം പരമാവധി മൂന്നു പേര്‍ക്കാണ് പുരസ്‌കാരം നല്‍കുക. പത്മാ അവാര്‍ഡുകളോടൊ പ്പമായിരിക്കും സമ്മാനിക്കുക.

അപൂര്‍വ്വ ഘട്ടങ്ങളില്‍ മരണാനന്തര ബഹുമതിയായും നല്‍കും. അവര്‍ഡു നിര്‍ണയ സമിതിയില്‍ പ്രധാനമന്ത്രി അംഗമായിരിക്കും. ആഭ്യന്തര മന്ത്രാലയം രൂപം നല്‍കുന്ന വെബ്‌സൈറ്റില്‍ സര്‍ക്കാരു കള്‍ക്കും വ്യക്തികള്‍ക്കും പരിഗണിക്കേണ്ടവരെ നാമനിര്‍ദേശം നടത്താവുന്നതാണ്.