മരട്‌ ഫ്‌ളാറ്റ്: വൈദ്യുതി വിച്ഛേദിച്ചപ്പോൾ ജനറേറ്ററുകളുമായി ഫ്ളാറ്റ് ഉടമകള്‍

single-img
26 September 2019

സുപ്രീം കോടതി ഉത്തരവ് പ്രകാരം പൊളിക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായായി മരട് നഗരസഭ ഫ്ളാറ്റുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് പിന്നാലെ ഫ്ളാറ്റുടമകള്‍ ജനറേറ്ററുകള്‍ എത്തിച്ചു. നിലവിൽ ഡീസല്‍ ജനറേറ്ററുകളും കുടിവെള്ളവും എത്തിച്ചാണ് ഫ്ളാറ്റുടമകള്‍ പ്രതിഷേധം തുടരുന്നത്.

വാട്ടർ കണക്ഷനും നിർത്തിയതിനാൽ വലിയ കാനുകളിലും മറ്റും കുടിവെള്ളം എത്തിച്ചിട്ടുണ്ട്. പ്രതിഷേധ സമരങ്ങളുടെ ഭാഗമായി വ്യാഴാഴ്ച രാത്രി റാന്തല്‍ സമരം നടത്തുമെന്നും ഫ്ളാറ്റുടമകള്‍ അറിയിച്ചു. സർക്കാർ വൈദ്യുതിയും വെള്ളവും നിഷേധിച്ചാലും ഫ്‌ളാറ്റുകളില്‍നിന്ന് ഒഴിഞ്ഞുപോകില്ലെന്നാണ് ഉടമകളുടെ നിലപാട്. ഈ മാസം 29-നകം ഉടമകളെ പൂര്‍ണമായും ഒഴിപ്പിച്ച് ഫ്ളാറ്റ് പൊളിക്കാനുള്ള പ്രവര്‍ത്തികളിലേക്ക് കടക്കാനാണ് അധികൃതരുടെ തീരുമാനം.