മലങ്കര സഭാ പള്ളിതര്‍ക്കം രൂക്ഷം; ഗേറ്റിനു മുന്നില്‍ പന്തല്‍ കെട്ടി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ പ്രാര്‍ഥന

single-img
26 September 2019

പിറവം : മലങ്കര സഭ പള്ളിത്തര്‍ക്കം സംഘര്‍ഷത്തിലേക്ക്. പിറവം പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികരെ പ്രവേശിപ്പിച്ച് സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ പൊലീസ് ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. പള്ളി പരിസരത്ത് സംഘര്‍ഷാവസ്ഥക്ക് ഇപ്പോഴും അയവില്ല.

യാക്കോബായ സഭയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പള്ളിയില്‍ പ്രവേശിക്കാനുള്ള ഓര്‍ത്തഡോക്‌സ് സഭയുടെ ശ്രമം നടപ്പായില്ല. യാക്കോബായ വൈദികര്‍ ഉള്‍പ്പെടെ അറുപത്തിയേഴുപേര്‍ക്കാണ് പള്ളി പരിസരത്ത് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ യാക്കോബായ വിശ്വാസികള്‍ പള്ളിക്കുള്ളില്‍ തുടരുകയാണ്.

കോടതി വിധി നടപ്പിലാകാതെ മടങ്ങില്ലെന്ന നിലപാടിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗം. പള്ളിയുടെ ഗേറ്റിനുമുന്നില്‍ പന്തല്‍കെട്ടി ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ പ്രാര്‍ഥന തുടരുന്നുണ്ട്. പ്രദേശത്ത് പൊലീസിന്റെ നേതൃത്വത്തില്‍ കനത്ത സുരക്ഷയേര്‍പ്പെടുത്തിയിരിക്കുകയാണ്