ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനായി കെപിസിസി യോഗം ഇന്ന്

single-img
25 September 2019

തിരുവനന്തപുരം: അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെപിസിസി യോഗം ഇന്ന് ചേരും. സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്ന തിനാണ് യോഗം. വൈകീട്ട് യുഡിഎഫ് യോഗവും നടക്കും.

വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സംഘടനയ്ക്കകത്ത് ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് കടുത്ത വെല്ലുവിളിയാണ് നേരിടേണ്ടത്. കോന്നിയില്‍ അടൂര്‍ പ്രകാശ് നിര്‍ദേശിച്ച സ്ഥാനാര്‍ഥി റോബിന്‍ പീറ്ററിനെ ജില്ലയിലെ നേതാക്കള്‍ എതിര്‍ത്തിരുന്നു. സാമുദായിക സമവാക്യം ഉയര്‍ത്തിയാണ് എതിര്‍പ്പ്.

വട്ടിയൂര്‍ കാവും അരൂരും വച്ചുമാറണമെന്ന നിര്‍ദേശം ഐ ഗ്രൂപ്പ് തള്ളിയിരുന്നു. അരൂരില്‍ ഷാനിമോളെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. എറണാകുളത്ത് കെവി തോമസ് അവകാശം ഉന്നയിക്കുന്നുണ്ടെങ്കിലും ടി ജെ വിനോദിനാണ് സാധ്യത അന്തിമ തീരുമാനം യുഡിഎഫ് നേതാക്കള്‍ സ്വീകരിക്കും.