പഞ്ചായത്ത് ഓഫിസിന് മുന്നില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയെന്ന് ആരോപണം; രണ്ട് ദളിത് കുട്ടികളെ അടിച്ച് കൊന്നു

single-img
25 September 2019

പഞ്ചായത്ത് ഓഫിസിന്റെ മുൻപിൽ മലമൂത്ര വിസര്‍ജ്ജനം നടത്തിയെന്ന് ആരോപിച്ച് മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ ബവക്കേദിയില്‍ രണ്ട് ദളിത് കുട്ടികളെ അടിച്ച് കൊന്നു. 12 വയസുകാരനായ റോഷ്‌നിയും ബന്ധുകൂടിയായ 10 വയസുകാരനായ അവിനാഷിനെയുമാണ് ഉയര്‍ന്ന ജാതിയില്‍പെട്ടവര്‍ അടിച്ച് കൊന്നത്.

സംഭവത്തിൽ തുടര്‍ന്ന് പ്രദേശവാസികളായ ഹാക്കി യാദവിനെയും രാമേഷ്വറിനെയും പോലിസ് അറസ്റ്റ് ചെയ്തു. എന്നാൽ, പ്രതികള്‍ മാനസിക രോഗികളാണെന്നാണ് പോലീസ് പറയുന്നത്. തങ്ങളുടെ വീട്ടില്‍ കക്കൂസ് ഇല്ലാത്തതിനാല്‍ ഗത്യന്തരമില്ലാതെ പുറത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തിയപ്പോഴാണ് ക്രൂരമായി കൊല്ലപ്പെട്ടതെന്ന് കൊല്ലപ്പെട്ട റോഷ്‌നിയുടെ അച്ഛന്‍ പറഞ്ഞു.