പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് ഇന്ത്യ

single-img
25 September 2019

ന്യൂയോര്‍ക്ക്: പാക്കിസാഥനുമായി ചര്‍ച്ച നടത്താന്‍ തയ്യാറല്ലെന്ന് ഇന്ത്യ. തീവ്ര വാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാതെ പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്കില്ല. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടന്ന ചര്‍ച്ചയ്ക്കിടയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം അറിയിച്ചത്.

തീവ്രവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചാല്‍ പാക്കിസ്ഥാനുമായി ചര്‍ച്ച നടത്താന്‍ മടിക്കില്ലെന്ന് മോദി ട്രംപിനെ അറിയിച്ചു. പക്ഷെ അതിനായുള്ള നടപടികള്‍ പാക്കിസ്ഥാന്‍ സ്വീകരിക്കുന്നില്ല. ആഗോള തീവ്രവാദത്തെ നേരിടുന്നതില്‍ ഇന്ത്യയുടെ നിലപാടും മോദി അറിയിച്ചു.

കൂടിക്കാഴ്ചയില്‍ തീവ്രവാദത്തെ ഒന്നിച്ചു നേരിടേണ്ടതാണെന്ന് ട്രംപും സമ്മതിച്ചു. കൂടിക്കാഴ്ച 40 മിനിറ്റ് നീണ്ടു നിന്നെന്നും ചര്‍ച്ചകളില്‍ ഇന്ത്യ തൃപ്തരാണെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി അറിയിച്ചു