ഹിക്ക ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് നീങ്ങുന്നു

single-img
25 September 2019

മസ്‌കറ്റ്: ഹിക്ക ചുഴലിക്കാറ്റ് ഒമാന്‍ തീരത്തെത്തുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപംകൊണ്ട ചുഴലിക്കാറ്റാണ് ഇപ്പോള്‍ ഒമാന്‍തീരത്തേക്ക് നീങ്ങുന്നത്. ശര്‍ഖിയ അല്‍ വുസ്ത തുടങ്ങിയ തീര പ്രദേശങ്ങളില്‍ ഹിക്ക കനത്ത മഴയോട് കൂടി എത്താന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ എവിയേഷന്‍ മുന്നറിയിപ്പ് നല്‍കി.

ചുഴലിക്കാറ്റിന്റെ പ്രഭവ സ്ഥാനത്ത്, മണിക്കൂറില്‍ 119 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കടലില്‍ തിരമാല ഉയരാനും കരയില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.