രാഷ്ട്രീയത്തില്‍ നിരന്തര ശത്രുക്കളും മിത്രങ്ങളുമില്ല; അഭിപ്രായം ഇരുമ്പുലക്കയല്ല: തുഷാർ വെള്ളാപ്പള്ളി

single-img
25 September 2019

അരൂരിൽ നടക്കാനുള്ള ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വേണ്ടി ബിഡിജെഎസ് മത്സരിക്കാൻ സാധ്യതയില്ല. ബിഡിജെഎസിന് ബിജെപി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നതാണ് കാരണം. മുന്നണി സംവിധാനമാകുമ്പോൾ ലഭിക്കേണ്ട പരിഗണന തങ്ങള്‍ക്ക് വേണമെന്ന് തുഷാര്‍ പറഞ്ഞു. ഇന്ന് നടന്ന ബിഡിജെഎസ് സംസ്ഥാന നേതൃയോഗത്തിന് ശേഷമായിരുന്നു തുഷാറിന്റെ പ്രതികരണം.

‘തങ്ങൾക്ക്എന്‍ഡിഎയില്‍ നില്‍ക്കണമെന്ന് തന്നെയാണ് ആഗ്രഹമെന്നും എന്നാല്‍ മതിയായ പരിഗണന ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തില്‍ നിരന്തര ശത്രുക്കളും മിത്രങ്ങളുമില്ല. അഭിപ്രായം ഇരുമ്പുലക്കയല്ല.ഈ കാര്യം ഞാന്‍ നേരത്തെ പറഞ്ഞതാണ്.’- തുഷാർ പറഞ്ഞു. അതേസമയം,മത്സരിക്കുന്നില്ല എന്ന തീരുമാനം സമ്മര്‍ദ്ദ തന്ത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.

അരൂരിലേക്ക് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം മനു സി പുളിക്കലിനെ തീരുമാനിച്ചതിനു പിന്നാലെയാണ് ബിഡിജെഎസ് മത്സരിക്കില്ലെന്ന തീരുമാനം പുറത്തുവന്നത്.