ബാഹുബലി മോഡലില്‍ ആദ്യരാത്രിയിലെ ഗാനം; പ്രേക്ഷകരെ ചിരിപ്പിച്ച് അജുവും അനശ്വരയും

single-img
25 September 2019

ബിജു മേനോന്‍ ചിത്രം ‘ആദ്യരാത്രി’ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. വെള്ളിമൂങ്ങയ്ക്കു ശേഷം ജിബു ജേക്കബും ബിജുമേനോനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ആദ്യരാത്രി’. ചിത്രത്തിലെ ‘ഞാനെന്നും കിനാവ്’ എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ബാഹുബലിയിലെ പാട്ടു സീനിനെ അനുകരിച്ചാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ബാഹു ബലിയായി അജു വര്‍ഗീസും ദേവസേനയായി അനശ്വരയും എത്തുന്നു ബിജിബാലിന്റെ സംഗീതത്തില്‍ ആന്‍ ആമി, രഞ്ജിത്ത് ജയരാമന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഈ പാട്ട് പാടിയിരിക്കുന്നത്. അജു വര്‍ഗീസിന്റെയും അനശ്വരയുടേയും പ്രകടനം കൂടിയായപ്പോള്‍ ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

വിജയരാഘവന്‍, മനോജ് ഗിന്നസ്, സര്‍ജാനോ ഖാലിദ്, ബിജു സോപാനം, ജാതവേദ്, അല്‍ത്താഫ് മനാഫ്, അശ്വിന്‍, ചെമ്ബില്‍ അശോകന്‍, ശ്രീലക്ഷ്മി, പൗളി വില്‍സണ്‍, സ്‌നേഹ ബാബു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.