വട്ടിയൂര്‍ക്കാവില്‍ വോട്ടർമാരുടെ പേരുകൾ പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നു; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതിയുമായി ബിജെപി

single-img
24 September 2019

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തിരുവനന്തപുരം വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ വ്യാപകമായി വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്നും നീക്കം ചെയ്യുന്നതായി ബിജെപിയുടെ പരാതി. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കാണ് ബിജെപി പരാതി നല്‍കിയത്.

മണ്ഡലത്തിലെ ഒരു ബൂത്തിൽ 25 മുതൽ 40 വരെ വോട്ടർമാർക്ക് ഒഴിവാക്കൽ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. ഈ മാസം 20ന് ശേഷം വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ പാടില്ലെന്ന നിർദ്ദേശം നിലനിൽക്കുമ്പോഴാണ് ഭരണസ്വാധീനം ഉപയോഗിച്ച് ഇത്തരം നീക്കങ്ങള്‍ നടക്കുന്നതെന്നും ബിജെപി ആരോപിക്കുന്നു.

ബിജെപിയുടെ നിയോജക മണ്ഡലം പ്രസിഡന്റ് എസ് ജയചന്ദ്രൻ, സംസ്ഥാന സമിതി അംഗം ആർ സന്ദീപ്‌ എന്നിവരാണ് പരാതി നൽകിയത്. സിപിഎം സംഘടനയുടെ അനുഭാവികളായ ബിഎൽഒമാരാണ് ഇതിന് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്.