പ്രമുഖ താരങ്ങളെല്ലാം വന്‍തുക ആവശ്യപ്പെട്ടു; ഒടുവില്‍ ആ വേഷം ഏറ്റെടുത്തു സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്

single-img
24 September 2019

മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രമുഖ താരങ്ങള്‍ വന്‍തുകയാണ് ആവശ്യപ്പെട്ടത്. താരങ്ങളുടെ പ്രതിഫലം ചിത്രത്തിന് താങ്ങാതായതോടെ വേഷം റോഷന്‍ ആന്‍ഡ്രൂസ് ഏറ്റെടുക്കുകയായിരുന്നു.

റോഷന്റെ പുതിയ ചിത്രമായ ‘പ്രതി പൂവന്‍കോഴി’ എന്ന ചിത്രത്തിലാണ് പ്രതിനായകന്റെ വേഷത്തില്‍ റോഷന്‍ അഭിനയിക്കുന്നത്. ‘ഒരാഴ്ചത്തെ ജോലിക്ക് പലരും പറഞ്ഞ പ്രതിഫലം ഈ ജോലിക്ക് ചേരാത്തത് ആയിരുന്നു.

‘ഞാന്‍ എന്റെ സിനിമയില്‍ കഥാപാത്രങ്ങള്‍ക്കാണ് പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്, താരങ്ങള്‍ക്കല്ല. അതുകൊണ്ടാണ് ഈ വേഷം ചെയ്യാന്‍ തീരുമാനിച്ചത്. അഭിനയത്തോട് ഇഷ്ടമുണ്ടെങ്കിലും അഭിനയിപ്പിക്കുന്ന സംവിധായകനാകാനാണ് കൂടുതല്‍ ഇഷ്ട’മെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു .

ഉണ്ണി ആറിന്റെ ഏറെ ചര്‍ച്ചയായ നോവല്‍ പ്രതി പൂവന്‍ കോഴിയാണ് സിനിമയാകുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും ഉണ്ണി ആര്‍ തന്നെയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സിനിമയിലേക്കുള്ള മഞ്ജു വാര്യരുടെ തിരിച്ചു വരവ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍യു എന്ന ചിത്രത്തിലൂടെയായിരുന്നു. അതിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പ്രതി പൂവന്‍കോഴിയ്ക്കുണ്ട്.