പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാതാക്കളുടെ ചെലവില്‍ പുതുക്കിപ്പണിയും

single-img
24 September 2019

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാതാക്കളുടെ ചെലവില്‍ പുതുക്കിപ്പണിയാന്‍ തീരുമാനം. നിര്‍മ്മാണച്ചെലവായ 18 കോടി നിര്‍മ്മാതാക്കളായ ആര്‍ഡിഎസ് പ്രൊജക്ചില്‍ നിന്ന് ഈടാക്കും. ഇനി വരുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെ
നിര്‍മ്മാണണത്തില്‍ ആര്‍ഡിഎസിനു വിലക്കേര്‍പ്പെടുത്തും.

പാലത്തിനുണ്ടാകുന്ന കേടുപാടുകള്‍ നിര്‍മ്മാണ ഏജന്‍സിതന്നെ തീര്‍ക്കണമെന്നും, അല്ലെങ്കില്‍ അതിനു ചെലവാകുന്ന തുക ഏജന്‍സി തിരികെ നല്‍കണമെന്നും നിര്‍മ്മാണകരാറില്‍ തന്നെ വ്യവസ്ഥയുണ്ട്. ഇ ശ്രീധരന്‍ തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 18 കോടിയാണ് പുതുക്കിപ്പണിയാനുള്ള ചെലവ് വരിക. പണി പൂര്‍ത്തിയാക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിയെ ഏല്‍പ്പിക്കാനും സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു.

എന്നാല്‍ ആര്‍ഡിഎസിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ വിലക്ക് ബാധിക്കില്ല. ആലപ്പുഴ, കൊല്ലം ബൈപ്പാസ്‌, കഴക്കൂട്ടം മേല്‍പ്പാലം തുടങ്ങിയവ നിശ്ചയിച്ചതു പോലെ നിര്‍മ്മാണം തുടരും.