രചനയുടെ കാഴ്ചപ്പാടില്‍ ചിന്തിച്ചാല്‍ പോസിറ്റീവായി കാര്യങ്ങളെ കാണാൻ സാധിക്കും; പ്രതികരണവുമായി വഴുതനയുടെ സംവിധായകന്‍

single-img
23 September 2019

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഹ്രസ്വ ചിത്രമാണ് വഴുതന. സിനിമാ തരാം രചന നാരായണൻകുട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് നെഗറ്റീവ് കമന്റുകളാണ്. എന്നാൽ വിമര്‍ശനങ്ങളോട് ഹ്രസ്വചിത്ര സംവിധായകന്‍ അലക്‌സിന്റെ പ്രതികരണം പുറത്തുവന്നിരിക്കുകയാണ്.

‘ചെറുകഥയായി വായിച്ചപ്പോള്‍ തോന്നിയ ചിന്തയില്‍ നിന്നാണ് വഴുതന എന്ന ഹ്രസ്വചിത്രം ഉണ്ടാകുന്നത്. ഈ കഥ എഴുതിയയാള്‍ തന്നെയാണ് വഴുതനയും എഴുതിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റുകളെയും പോസിറ്റീവ് ആയേ കാണുന്നുള്ളൂ. എനിക്ക് ലഭിച്ച വിഷയത്തെ എന്റേതായ രീതിയില്‍ അവതരിപ്പിച്ചു. എന്ത് കാര്യത്തിലും നൂറ് പേരുണ്ടെങ്കില്‍ 100 അഭിപ്രായമായിരിക്കുമെന്നും അലക്‌സ് വെളിപ്പെടുത്തുന്നു.

‘അതേപോലെ തന്നെ ഇതിന്റെ ടീസറിലും ചിത്രത്തിലും ലൈംഗികച്ചുവയുള്ള രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു എന്ന് പറയുന്നതിനെ എതിര്‍ക്കുന്നു. സെക്‌സിന് വേണ്ടിയായി ഒന്നും ചെയ്തില്ല. അത് നിങ്ങൾ ഹ്രസ്വചിത്രം മുഴുവന്‍ കണ്ടാല്‍ മനസ്സിലാകും. നായികയായ രചനയുടെ കാഴ്ചപ്പാടില്‍ ചിന്തിച്ചാല്‍ പോസിറ്റീവ് ആയി കാര്യങ്ങളെ കാണാന്‍ കഴിയുമെന്നും അലക്‌സ് പറയുന്നു.