തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ചവരുത്തി; പാലാ നിയോജകമണ്ഡലം പ്രസിഡന്റിനെ ബിജെപി പുറത്താക്കി

single-img
23 September 2019

ഇന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന പാലാ നിയോജകമണ്ഡലത്തിലെ ബിജെപി പ്രസിഡന്റിനെ പുറത്താക്കി. മണ്ഡലം പ്രസിഡന്റായ ബിനു പുളിക്കകണ്ടത്തിനെയാണ് ജില്ലാ പ്രസിഡന്റും പാലാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഹരി പുറത്താക്കിയത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയതിനാണ് മണ്ഡലം പ്രസിഡന്റിനെ പുറത്താക്കിയതെന്ന് എന്‍ ഹരി അറിയിച്ചു.

എന്നാൽ, താൻ നേരത്തെ രാജിവെച്ചതാണെന്ന് ബിനു പുളിക്കകണ്ടം പറഞ്ഞു. ഇന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ പാലായില്‍ വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ പോളിങ്ങ് ശതമാനം 71.26 രേഖപ്പെടുത്തി. ഉയര്‍ന്ന ശതമാന പോളിങ്ങില്‍ പ്രതീക്ഷയുണ്ടെന്ന് മൂന്നു മുന്നണികളും പറഞ്ഞു. ഇന്ന് രാത്രിയോടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരും. മണ്ഡലത്തിൽ ആകെ 1,79,107 വോട്ടര്‍മാരാണ് ഉള്ളത്.