പാലാ പോളിംഗ് ബൂത്തിലേക്ക് ; പ്രതീക്ഷയോടെ മുന്നണികള്‍

single-img
23 September 2019

പാലാ: ഒരു മാസത്തോളം നീണ്ടുനിന്ന തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കു ശേഷം പാലായിലെ വോട്ടര്‍മാര്‍ ഇന്ന്
പോളിംഗ് ബൂത്തിലേക്ക്. രാവിലെ എഴു മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക.176 പോളിംഗ് ബൂത്തുകളും 1,79,107 വോട്ടര്‍മാരുമാണ് പാലാ മണ്ഡലത്തില്‍ ഉള്ളത്.

13 സ്ഥാനാര്‍ഥികളാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.മാണി സി കാപ്പനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫ് സ്ഥാനാര്‍ഥിയായി ജോസ് ടോം പുലിക്കുന്നേല്‍ മത്സരിക്കുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥിയായി എന്‍ ഹരിയെയാണ് രംഗത്തിറക്കിയിരിക്കുന്നത്

അത്യാധുനിക സംവിധാനമുള്ളഎം ത്രീ വോട്ടിംഗ് മെഷീനാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. സുരക്ഷാ നടപടികളുടെ ഭാഗമായി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. തുടര്‍ച്ചയായ 13 തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് പാലാ എംഎല്‍എയായിരുന്ന കെ എം മാണിയുടെ നിര്യാണത്തെതുടര്‍ന്നാണ് പാലായില്‍
ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.