പല കേസുകളിലായി പിടിച്ചെടുത്തത് 63878 കിലോ കഞ്ചാവ്; കൂട്ടത്തോടെ കത്തിച്ചു പോലീസ്

single-img
23 September 2019

വിശാഖപട്ടണം: പല കേസുകളിലായി പിടിച്ചെടുത്ത 63878 കിലോ കഞ്ചാവ് പൊലീസ് കൂട്ടിയിട്ടു കത്തിച്ചു. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് സംസ്ഥാനത്തെ 455 കേസുകളില്‍ നിന്നായി പിടിച്ചെടുത്തതാണ് 63 ടണ്‍ കഞ്ചാവ്. സംസഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് പിടിച്ചെടുത്ത കഞ്ചാവ് വിശാഖപട്ടണം റൂറല്‍ പൊലീസ് പരിധിയിലെത്തിച്ചാണ് കൂട്ടത്തോടെ നിര്‍മാര്‍ജനം ചെയ്തത്.

”കഴിഞ്ഞ വര്‍ഷം 43341 കിലോ കഞ്ചാവ് ഞങ്ങള്‍ നശിപ്പിച്ചിരുന്നു. കഞ്ചാവ് ഉപയോഗിക്കുന്നവര്‍ മറ്റു കൃഷികളോടൊപ്പം രഹസ്യമായി കഞ്ചാവ് കൃഷി നടത്താന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ അവരെ അതില്‍ നിന്നു പിന്തിരിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് ഡിഐജി രംഗറാവു പറഞ്ഞു.

ഇതോടൊപ്പം, കഞ്ചാവ് കടത്തലുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത 196 വാഹനങ്ങള്‍ ലേലം ചെയ്യുകയും ചെയ്തിട്ടുണ്ട്.