തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്നിറങ്ങും; നാമനിര്‍ദേശ പത്രിക ഇന്നുമുതല്‍ സമര്‍പ്പിക്കാം

single-img
23 September 2019

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. സ്ഥാനാര്‍ഥികള്‍ക്ക് ഇന്നു മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാവുന്നതാണ്. സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള സജീവ ചര്‍ച്ചയിലാണ് മുന്നണികള്‍.

സ്ഥാനാര്‍ഥി നിര്‍ണയത്തിനായി സിപിഎം സെക്രട്ടേറിയറ്റും എല്‍ഡിഎഫ് യോഗവും നാളെ നടക്കും. അടുത്ത ദിവസങ്ങളിലായി യുഡിഎഫും യോഗം വിളിച്ചു ചേര്‍ക്കും. ബിജെപി സ്ഥാനാര്‍ഥി കളുടെ സാധ്യതാ പട്ടിക തയ്യാറാക്കി കഴിഞ്ഞു. പിഎസ് ശ്രീധരന്‍ പിള്ള, കുമ്മനം രാജശേഖരന്‍ , ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.