കരുത്തരായ ഇന്ത്യന്‍ വനിതകളുടെ പട്ടികയില്‍ ഇടം പിടിച്ച അനുഷ്‌ക്ക ശര്‍മ്മ

single-img
23 September 2019

വ്യവസായ രംഗത്തെ കരുത്തരായ ഇന്ത്യന്‍ വനിതകളുടെ പട്ടികയില്‍ ഇടംപിടിച്ച് ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മ. ഫോര്‍ച്യൂണ്‍ ഇന്ത്യ തയ്യാറാക്കിയ പട്ടികയില്‍ സിനിമ രംഗത്ത് നിന്ന് അനുഷ്‌ക ശര്‍മ്മ മാത്രമാണ് ഇടംപിടിച്ചത്.

ബിസിനസിലെ മികവ് കൊണ്ടും സാമൂഹികവും സാംസ്‌കാരികവുമായ രംഗങ്ങളില്‍ സ്വാധീനം ചെലുത്തുന്ന കരുത്തരായ സ്ത്രീകളുടെ പട്ടികയിലാണ് ബോളിവുഡില്‍ നിന്നും അനുഷ്‌ക ശര്‍മ്മയുടെ ഉള്‍പ്പെട്ടത്.

അമ്പത് പേരുടെ പട്ടികയില്‍ മുപ്പത്തിയൊന്‍പതാം സ്ഥാനത്താണ് അനുഷ്‌ക്ക. ഈ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയും അനുഷ്‌ക്കയാണ്.

ഇരുപത്തയിഞ്ചാം വയസ്സിലാണ് അനുഷ്‌ക ശര്‍മ്മ എന്‍ എച്ച് 10 എന്ന സിനിമയിലൂടെ സിനിമാ നിര്‍മ്മാണത്തിലെത്തുന്നത്.അനുഷ്‌കയുടെ കമ്പനി ശരാശരി 40 കോടി രൂപ ഓരോ ചിത്രത്തില്‍ നിന്നും നേടുന്നുണ്ടെന്നുമാണ് കണക്ക്. ഇതിന് പുറമേ നെറ്റ് ഫ്ളെക്സുമായി ചേര്‍ന്ന് ബുള്‍ബുള്‍ എന്നൊരു വെബ് സീരിസും അനുഷ്‌ക നിര്‍മ്മിച്ചിരുന്നു.

നഷ് എന്ന പേരില്‍ അനുഷ്‌ക ശര്‍മ്മയ്ക്ക് ഒരു ഫാഷന്‍ ബ്രാന്‍ഡുമുണ്ട്. ടിവിഎസ് സ്‌കൂട്ടി,നിവിയ,എല്ലെ18, ബ്രു കോഫി തുടങ്ങിയവയുടെ ബ്രാന്‍ഡ് അംബാസഡറുമാണ് അനുഷ്‌ക.