തന്നെ മദ്യപാനിയാക്കാനുള്ള ശ്രമം നടക്കില്ല; വീഡിയോ പ്രചരണങ്ങളില്‍ പ്രതികരണവുമായി ടി സിദ്ധിഖ് • ഇ വാർത്ത | evartha
Kerala, Latest News

തന്നെ മദ്യപാനിയാക്കാനുള്ള ശ്രമം നടക്കില്ല; വീഡിയോ പ്രചരണങ്ങളില്‍ പ്രതികരണവുമായി ടി സിദ്ധിഖ്

മരുഭൂമിയില്‍ നടക്കുന്ന തന്റെ വീഡിയോ ഉപയോഗിച്ച് നടന്ന ദുഷ്പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി അഡ്വ. ടി സിദ്ധിഖ്. സിദ്ധിഖ് കുടുംബവുമൊത്ത് നടത്തിയ മരുഭൂമിയാത്രയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. വീഡിയോയില്‍ സിദ്ധിഖ് മദ്യപിച്ചിരുന്നു എന്നായിരുന്ന പ്രചരണം.

സംഘനാ പരിപാടികള്‍ക്കായി കഴിഞ്ഞ 20ാം തീയതിയായിരുന്നു ദുബായിലെത്തിയത്. അതിനിടെ തന്നെ മദ്യപാനിയാക്കി ചിത്രീകരിക്കനുള്ള കമ്മ്യൂണിസ്റ്റ് സഹപ്രവര്‍ത്തകരുടെ ശ്രമങ്ങളെ തള്ളിക്കളയുന്നുവെന്നാണ് സിദ്ധിഖ് പ്രതികരിച്ചത്. ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് സിദ്ധിഖ് മറുപടി നല്‍കിയത്.

ഒരിക്കലും മദ്യപിക്കാത്തവരെ പോലും മദ്യപാനി ആക്കാനും , മോശക്കാർ ആക്കാനും സീ പീ ഐ എം തുനിഞ്ഞിറങ്ങിയാൽ അതിനു വഴങ്ങാൻ എന്നെ കിട്ടില്ല സഘാക്കളെ ! നിങ്ങൾ മദ്യം വിളമ്പി നശിപ്പിക്കുന്ന കേരളത്തിൽ അല്ല ഞാൻ ഇപ്പോൾ ഉള്ളത് !

Posted by Adv T Siddique on Saturday, September 21, 2019

വ്യാജപ്രചരണം നടത്തിയതിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് സിദ്ധിഖ് പറഞ്ഞു. താന്‍ മദ്യപാനിയാണെന്ന് വീഡിയോ പ്രചരിപ്പിച്ചവര്‍ക്ക് തെളിയിക്കാന്‍ സാധിക്കുമോ എന്നും ചോദിക്കുന്നുണ്ട്. ഒരിക്കലും മദ്യപിക്കാത്തവരെ പോലും മദ്യപാനി ആക്കാനും , മോശക്കാർ ആക്കാനും സി പി ഐ എം തുനിഞ്ഞിറങ്ങിയാൽ അതിനു വഴങ്ങാൻ എന്നെ കിട്ടില്ല സഖാക്കളെയെന്ന കുറിപ്പോടെയാണ് ടി സിദ്ധിഖ് വീഡിയോ പോസ്റ്റ് ചെയ്തത്