വികൃതിയുമായി സൗബിനും സുരാജും: ചിത്രം ഒക്ടോബര്‍ നാലിന് തീയ്യറ്ററുകളിലേക്ക്

single-img
22 September 2019

സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വികൃതി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ നാലിനാണ് ചിത്രം തീയ്യേറ്ററുകളിലെത്തുക. മനോഹരമായ ഒരു കുടുംബ ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

നായിക നായകന്മാര്‍ ഫെയിം വിന്‍സിയാണ് ചിത്രത്തിലെ നായിക. മാമുക്കോയ, സുധി കോപ്പ, ബാബുരാജ്, ഭഗത് മാനുവല്‍, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘനാഥന്‍, അനിയപ്പന്‍, നന്ദകിഷോര്‍, സുരഭി ലക്ഷ്മി, മറീന മൈക്കിള്‍, ഗ്രേസി, റിയ, മമിത ബൈജു, പൗളി വത്സന്‍, ലിസി ജോസ്, ജോളി ചിറയത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

നവാഗതനായ എംസി ജോസഫ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. അജീഷ് പി തോമസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ബിജിബാല്‍ ആണ്. കട്ട് 2 ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറില്‍ എഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.