മഹാരാഷ്ട്ര നിമസഭാ തെരഞ്ഞെടുപ്പ്; ബിജെപി – ശിവസേന സഖ്യം ഇന്ന് ധാരണയിലെത്തും

single-img
22 September 2019

മുംബൈ: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന സഖ്യം ഇന്ന് ധാരണയിലെത്തും. സീറ്റുകളുടെ കാര്യത്തിലാണ് പ്രധാനമായും തീരുമാനം ഉണ്ടാവുക. ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുമായി അമിത് ഷാ ഇന്ന് കൂടിക്കാഴ്ച നടത്തും.

മഹാരാഷ്ട്ര നിയമസഭയിലെ അംഗസംഖ്യ 288 ആണ്. തുല്യ സീറ്റുകളില്‍ മത്സരിക്കണമെന്ന വാദം ശിവസേന ഉപേക്ഷിച്ചതായാണ് സൂചന. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ വാശി ഉപേക്ഷിച്ച് പ്രചാരണത്തില്‍ ശ്രദ്ധിക്കാനാണ് സാധ്യത. ശിവസേനയെ മയപ്പെടുത്തുന്നതില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫടിനാവിസ് വിജയിച്ചെന്ന് വേണം കരുതാന്‍.

നിലവിലെ സൂചനകളനുസരിച്ച് 150ലേറെ സീറ്റുകളില്‍ ബിജെപിയും 110ലധികം സീറ്റുകളില്‍ ശിവസേനയും മത്സരിച്ചേക്കും. ഉദ്ധവ്താക്കറെയുടെ മകനും യുവസേനാ നേതാവുമായ ആദിത്യ താക്കറെ മത്സരിക്കുന്നുണ്ട് വിജയിച്ചാല്‍ ഉപമുഖ്യമന്ത്രി സ്ഥനത്ത് എത്താനാണ് സാധ്യത.