പ്രിയങ്കയുടെ ചോദ്യങ്ങള്‍ക്ക് ബിജെപിക്കാര്‍ക്ക് ഉത്തരമുണ്ടാകാറില്ല; അവര്‍ പ്രിയങ്കയെ ഭയക്കുന്നു: യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍

single-img
22 September 2019

ബിജെപിയുടെ നേതാക്കള്‍ രാജ്യത്ത് ആരെയെങ്കിലും പേടിക്കുന്നുണ്ടെങ്കില്‍ അത് പ്രിയങ്ക ഗാന്ധിയെ ആണെന്ന് യുപിയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബര്‍.അതിനുള്ള കാരണമായി അദ്ദേഹം പറയുന്നത് പ്രിയങ്ക ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ബിജെപിക്കാര്‍ക്ക് ഉത്തരമുണ്ടാകാറില്ല എന്നാണ്. പ്രിയങ്ക സംസാരിക്കുന്ന വിഷയങ്ങള്‍ ജനങ്ങളുടെ ഹൃദയത്തിലാണ് ഉള്‍ക്കൊള്ളുന്നത്. എന്നും പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാജ് ബബ്ബര്‍ പറഞ്ഞു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക കിഴക്കന്‍ യുപിയുടെ ചുമതല ഏറ്റെടുത്ത ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് നഷ്ടപ്പെട്ട ഊര്‍ജ്ജം തിരികെ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്കെല്ലാം പ്രിയങ്കയുടെ ആശയങ്ങള്‍ പെട്ടെന്ന് സ്വാംശീകരിക്കാനാവുന്നുണ്ട്. എന്നാല്‍ ബിജെപിക്കാര്‍ക്ക് അത് മനസിലാകുന്നില്ല- രാജ് ബബ്ബര്‍ പറഞ്ഞു. അതേപോലെ തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പരാജയം നേരിട്ടതില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.