കൂട്ടുകാരിയോട് പ്രണയാഭ്യര്‍ത്ഥന നടത്താന്‍ വെള്ളത്തില്‍ മുങ്ങിചെന്നു; കാമുകന് ദാരുണാന്ത്യം

single-img
22 September 2019

തന്റെ പ്രണയം കൂട്ടുകാരിയോട് തുറന്നു പറയാന്‍ വിത്യസ്ത വഴിതെടിയാണ് അയാള്‍ വെള്ളത്തിനടിയേക്ക് മുങ്ങിയത്. പക്ഷെ അനുകൂലമായിരുന്ന കൂട്ടുകാരിയുടെ മറുപടി കേള്‍ക്കാന്‍ അയാള്‍ക്ക് വെള്ളത്തിന് മുകളിലേക്ക് നീന്തിക്കയറാനായില്ല. ടാന്‍സാനിയയിലാണ് കഴിഞ്ഞ ദിവസം ദാരുണമായ സംഭവം അരങ്ങേറിയത്. സ്റ്റീവന്‍ വെബര്‍ എന്ന് പേരുള്ള യുവാവാണ് മരണപ്പെട്ടത്. ഇയാള്‍ തന്റെ കൂട്ടുകാരി കെനീഷ്യാ ആന്റോണ്യോയോടൊപ്പം പെമ്പാ അയലന്റിലെ അണ്ടര്‍ വാട്ടര്‍ റിസോര്‍ട്ടില്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്നു

തന്റെ പ്രണയം കൂട്ടുകാരിയെ അറിയിക്കാന്‍ കഴിഞ്ഞ ദിവസം മുറിക്ക് പുറത്ത് വെള്ളത്തിലേക്ക് നീന്തിയിറങ്ങിയ വെബര്‍ റിസോര്‍ട്ടിനുള്ളിലിരിക്കുന്ന കൂട്ടുകാരിയോട് ചില്ലുഗ്ലാസിലൂടെ ഞാന്‍ നിന്നെ പ്രണയിക്കുന്നു എന്ന് എഴുതിയ കടലാസ് കാണിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ കൂട്ടുകാരി തന്നെയാണ് ക്യാമറയില്‍ പകര്‍ത്തിയത് .

ഈ മാസം 20ാം തിയതിയാണ് കെനീഷ്യാ ഈ ഫോട്ടോയും വീഡിയോയും തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുന്നത്.അല്‍പ സമയം കഴിഞ്ഞ് വെബറുടെ മരണവാര്‍ത്തയും അവര്‍ രേഖപ്പെടുത്തി. കൂട്ടുകാരന്റെ പ്രണയാഭ്യര്‍ഥനയ്ക്ക് ആയിരം വട്ടം സമ്മതമായിരുന്ന തന്റെ മറുപടി കേള്‍ക്കാന്‍ വെബറില്ല. എന്നാണ് അവര്‍ എഴുതിയിരിക്കുന്നത്.

വെള്ളത്തിനടിയില്‍ വെബറിന് അപകടം പറ്റിയതാണെന്നും , വിവരം അറിഞ്ഞ് തങ്ങള്‍ എത്തുമ്പോഴേക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയായിരുന്നെന്നുമാണ് റിസോര്‍ട്ട് ഉടമകള്‍ പറഞ്ഞിരിക്കുന്നത്.