ബസ് ഓടിക്കുമ്പോൾ ഡ്രൈവർ ഹെൽമെറ്റ് ധരിച്ചില്ല; 500 രൂപ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്!

single-img
21 September 2019

സോഷ്യല്‍ മീഡിയയിലാകെ വൈറലാകുകയാണ് വളരെ രസകരമായ ഒരു വാർത്ത. ബസ് ഓടിക്കവേ ഹെൽമെറ്റ് ധരിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ഡ്രൈവര്‍ക്ക് മോട്ടോർ വാഹനവകുപ്പ് 500 രൂപ പിഴ ചുമത്തി. നമ്മുടെ രാജ്യത്ത് തന്നെയാണ് സംഭവം. നോയിഡയിലുള്ള ട്രാൻസ്പോർട്ട് കമ്പനിയ്ക്കാണ് പിഴ ലഭിച്ചത്. പ്രദേശത്തെ സ്‍കൂൾ ബസും സ്വകാര്യ കമ്പനികളുടെ സ്റ്റാഫ് ബസുമായി വാഹനങ്ങളെ ഓടിക്കുന്ന കമ്പനിയാണിത്.

യുപി മോട്ടോർ വാഹന വകുപ്പിന്റെ ഓൺലൈൻ പോർട്ടലിലാണ് പിഴയെപ്പറ്റിയുള്ള വിവരങ്ങളുള്ളത്. 50ൽ കൂടുതൽ ബസുകളുള്ള ട്രാൻസ്പോർട്ട് കമ്പനിയുടെ ഒരു ബസിന്റെ പേരിലാണ് പിഴ വന്നിരിക്കുന്നത്. ഈ മാസം 11 ന് നിയമ ലംഘനം നടത്തിയെന്നാണ് ബസിന്‍റെ പേരിലുള്ള കുറ്റം.

വിവരം വാർത്തയായതിനെ തുടർന്ന് സാങ്കേതിക തകരാർ കാരണമായിരിക്കും ഇങ്ങനെ സംഭവിച്ചതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വാഹനം ഓടിക്കവേ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ഇതിന് മുമ്പ് 4 പ്രവശ്യം ഈ ബസിന് പിഴ ചുമത്തിയിട്ടുണ്ടെന്നും അധികൃതർ പറയുന്നു.