ഇറാഖില്‍ മിനിബസില്‍ സ്‌ഫോടനം; 12 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

single-img
21 September 2019

ബാഗ്ദാദ്: ഷിയായില്‍ പുണ്യ നഗരമായ കര്‍ബലയില്‍ മിനിബസിലുണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാര്‍ബാല പ്രദേശത്തു നിന്ന് അല്‍ഹിലായിലേക്കുള്ള യാത്രമദ്ധ്യേ ഇറാഖ് സൈനിക ചെക്ക് പോയിന്റിലൂടെ ബസ് കടന്നുപോകുന്നതി നിടെയാണ് സ്‌ഫോടനം ഉണ്ടായത്.

ബസിന്റെ സീറ്റിനടിയില്‍ സ്ഫോടകവസ്തുക്കള്‍ അടങ്ങിയ ബാഗ് ഉപേക്ഷിച്ച് മുങ്ങിയ യാത്രക്കാരന്‍ റിമോട്ട് ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയായിരുന്നു. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരെല്ലാം സാധാരണ ജനങ്ങളാണ്. 2017 ല്‍ ഇറാഖിനുള്ളില്‍ തീവ്രവാദ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനെ തുടച്ചുനീക്കിയെന്ന പ്രഖ്യാപനത്തിന് ശേഷം സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടുള്ള ഏറ്റവും വലിയ ആക്രമണമാണിത്.