ഒറിജിനലിനെതോല്‍പ്പിക്കുന്ന വ്യാജ ആന്‍ഡ്രോയിഡ് ഫോണുകള്‍; ഇതരസംസ്ഥാനക്കാര്‍ പിടിയില്‍

single-img
21 September 2019

ഒറിജിനലിനെ തോൽപ്പിക്കുന്ന വ്യാജ ആന്‍ഡ്രോയിഡ് ഫോണുകളുമായി വന്‍ സംഘം പാലക്കാട് പിടിയില്‍. പാലക്കാട് ജില്ലയിലെ ഒലവക്കാട് റെയില്‍വേ സ്റ്റേഷനിലാണ് വ്യാജ ഫോണുകളുമായി ഇതരസംസ്ഥാനക്കാര്‍ പിടിയിലായത്. രണ്ട് പേരെയാണ് പോലീസ് പിടികൂടിയത്.

ഒപ്പോ, സാംസങ് എന്നീ കമ്പനികളുടെ 134 ഫോണുകളാണ് ഇവരില്‍ നിന്ന് പോലീസ് പിടികൂടിയത്. ഇവരുടെ കൈവശം ഉണ്ടായിരുന്ന 130 ഫോണുകള്‍ ഒപ്പോയുടെ വ്യാജനും 4 ഫോണുകള്‍ സാംസങിന്‍റെ വ്യാജനുമാണ്. കേരളത്തിലെ ഓണ വിപണി ലക്ഷ്യമിട്ട് കൊണ്ടുവന്ന വ്യാജഫോണുകളാണ് ഇവയെന്നാണ് വിലയിരുത്തല്‍.