ഷീ-ടാക്‌സി വനിത ഡ്രൈവർമാരെ ക്ഷണിക്കുന്നു

single-img
20 September 2019

കേരള സർക്കാരിന്റെ കീഴിലുളള ജെന്റർ പാർക്കിന്റെ വനിതാ ശാക്തീകരണ പരിപാടികളിൽ പ്രധാനപ്പെട്ട ഷീ-ടാക്‌സി പദ്ധതി മുഴുവൻ ജില്ലകളിലും വ്യാപിപ്പി ക്കുന്നതിന്റെ ഭാഗമായി വനിതാ ഡ്രൈവർമാർ, ടാക്‌സി ഉടമകൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവർ 26ന് മുൻപ് 7306701200 എന്ന നമ്പരിൽ ബന്ധപ്പെടണം.

ആദ്യ ഘട്ടത്തിൽ അഞ്ചു കാറുകളുമായി 2013 നവംബർ 19നാണ് തിരുവന്തപുരത്താണ് പദ്ധതി ആരംഭിച്ചത്. സ്ത്രീകൾക്ക് ‘’’ഭദ്രം, സുരക്ഷിതം, ഉത്തരവാദിത്തം’’’ ഉള്ള യാത്രയാണ് സേവനത്തിന്റെ ഉദ്ദേശം.