ആഭ്യന്തര കമ്പനികളുടെ കോര്‍പറേറ്റ് നികുതി വെട്ടിക്കുറച്ച് കേന്ദ്ര ധനമന്ത്രി

single-img
20 September 2019

ഡല്‍ഹി: സാമ്പത്തിക ഉത്തേജനത്തിന് കൂടുതല്‍ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ആഭ്യന്തര കമ്പനികള്‍ക്ക് കോര്‍പറേറ്റ് നികുതിയില്‍ ഇളവ്‌ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍.

പുതിയ കമ്പനികള്‍ക്കും നികുതിയിളവ് ബാധകമാണ്.
സെസും സര്‍ചാര്‍ജസും ഉള്‍പ്പെടെ 25.17 ശതമാനമാക്കിയാണ് കുറച്ചത്. ആദ്യം 34 .94 ശതമാനമായിരുന്നു. സമ്പദ് വ്യവസ്ഥയില്‍ നിക്ഷേപവും വളര്‍ച്ചയും പ്രോത്സാഹിപ്പിക്കാനാണ് പുതിയ തീരുമാനമെന്ന് നിര്‍മ്മല സീതീരാമന്‍ പറഞ്ഞു.

കേന്ദ്ര ധനമന്ത്രിയുടെ പുതിയ പ്രഖ്യാപനത്തെ തുടര്‍ന്ന് ഓഹരിവിപണി സജീവമായിട്ടുണ്ട്. സെന്‍സെക്‌സ് നേട്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്