പ്രളയ ദുരന്തം; കേരളം കേന്ദ്രത്തിനോട് 2101.9 കോടിയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു

single-img
20 September 2019

പ്രളയ ദുരന്തത്തിൽ നിന്നും കരകയറാൻ കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടു. 2101.9 കോടി രൂപയാണ് ഇതിനായി കേന്ദ്രത്തോട് നിലവിൽ സംസ്ഥാനം ആവശ്യപ്പെട്ടത്.
ഇത്തവണ ഉണ്ടായ പ്രളയത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കൊച്ചിയിലെത്തിയ കേന്ദ്രസംഘത്തോടാണ് സംസ്ഥാനം പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടത്.

സംസ്ഥാനത്തിന്റെ ആവശ്യത്തിൽ മൂന്ന് മാസത്തിനുളളിൽ റിപ്പോർട്ട് നൽകുമെന്ന് കേന്ദ്രസംഘം അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി ശ്രീപ്രകാശിന്‍റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് പ്രളയബാധിത മേഖലകളിൽ സന്ദർശനം നടത്തിയത്.

മഴ കനത്ത നാശം വിതച്ച ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, വയനാട്, കണ്ണൂർ എന്നി ജില്ലകളിൽ രണ്ട് സംഘമായി തിരിഞ്ഞായിരുന്നു സന്ദർശനം. തുടർച്ചയായുള്ള വർഷങ്ങളിൽ പ്രളയം ബാധിച്ചതിനാൽ കേരളത്തിന് പ്രത്യേകപരിഗണന നൽകണണമെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം.