പ്രേക്ഷകരെ വിസ്മയിപ്പിച്ച് രഞ്ജി പണിക്കര്‍; ഭയാനകത്തിന്റെ ടീസര്‍ പുറത്തിറങ്ങി

single-img
20 September 2019

ജയരാജ് ചിത്രം രൗദ്രം 2018 ന്റെ ടീസര്‍ പുറത്തിറങ്ങി. 2018ല്‍ കേരളത്തെ നടുക്കിയ മഹാപ്രളയത്തെ പ്രമേയമാക്കിയാണ് ചിത്രം.
കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് രഞ്ജി പണിക്കറും കെപിഎസി ലീലയുമാണ്. വൃദ്ധ ദമ്പതികളായാണ് ഇരുവരും എത്തുന്നത്.

ജയരാജിന്റെ നവരസ പരമ്പരയിലെ ‘ഭയാനക’ത്തിലും രണ്‍ജി പണിക്കരായിരുന്നു പ്രധാന കഥാപാത്രമായെത്തിയത്.
പ്രളയസമയത്ത് മധ്യതിരുവിതാംകൂറില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജയരാജിന്റെ നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രം കൂടിയാണിത്.

സബിത ജയരാജ്, സരയൂ, ബിനു പപ്പന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. പ്രകൃതി പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഡോ സുരേഷ് കുമാര്‍ മുട്ടത്താണ് രൗദ്രം നിര്‍മ്മിച്ചിരിക്കുന്നത്.