ജല്ലിക്കെട്ടിന്റെ ഒഫീഷ്യല്‍ ടീസര്‍ ഇന്ന് റിലീസ് ചെയ്യും

single-img
20 September 2019

ഈമയൗവിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ടിന്റെ ഒഫീഷ്യല്‍ ടീസര്‍ ഇന്ന് വൈകീട്ട് 5 മണിക്ക് റിലീസ് ചെയ്യും. ടൊറന്റോ അന്തര്‍ ദേശീയ ചലച്ചിത്രമേളയിയില്‍ ജല്ലിക്കെട്ടിന്റെ പ്രീമിയര്‍ പ്രദര്‍ശനം നടന്നിരുന്നു.

first look poster of Jallikattu

വിനായകന്‍, ആന്റണി വര്‍ഗീസ്, സാബുമോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആസ്പദമാക്കി എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

അങ്കമാലി ഡയറീസിനു വേണ്ടി ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരന്‍ തന്നെയാണ് ജല്ലിക്കെട്ടിന്റേയും ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ഒക്ടോബറോടെ ചിത്രം തീയറ്ററുകളില്‍ എത്തും.