ഇസ്രയേലില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; വ്യക്തമായ ഭൂരിപക്ഷം നേടാനാകാതെ പാര്‍ട്ടികള്‍

single-img
20 September 2019

ജറുസലേം; പൊതുതെരഞ്ഞെടുപ്പിനു ശേഷവും ഇസ്രയേലില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നെങ്കിലും ഒരു പാര്‍ട്ടികള്‍ക്കും വ്യക്തമായ ഭൂരിപക്ഷം നേടാനായില്ല. അതേ സമയം തെരഞ്ഞെടുക്കപ്പെട്ട കക്ഷികളുമായി ആലോചിച്ച് അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നത് ആരെന്ന വിഷയത്തെക്കുറിച്ച് ഞായറാഴ്ച തീരുമാനിക്കുമെന്ന് പ്രസിഡന്റ് റ്യൂവന്‍ റിവ്ലിന്‍ പറഞ്ഞു. ബെഞ്ചമിന്‍ നെതന്യാഹുവും ഗാന്‍സും പ്രധാനമന്ത്രിയാകാനുള്ള ഒരുക്കത്തിലാണ്.

പ്രസിന്റിന്റെ ശുപാര്‍ശയെ അടിസ്ഥാനമാക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ 42 ദിവസമുണ്ടാകും. ഇതില്‍ പരാജയപ്പെട്ടാല്‍ പ്രസിഡന്റ് തന്റെ രണ്ടാമത്തെ ശുപാര്‍ശ മുന്നോട്ട് വെയ്ക്കാം. ഇവ രണ്ടും പരാജയപ്പെട്ടാല്‍ മറ്റൊരു പാര്‍ലമെന്റ് അംഗത്തെ സര്‍ക്കാര്‍ കെട്ടിപ്പടുക്കുന്നതിനുള്ള ചുമതല പ്രസിഡന്റ് ഏല്‍പിക്കും. അല്ലെങ്കില്‍ മൂന്നാമതൊരു തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും.

ഭരണമാറ്റം പ്രതീക്ഷിച്ചിരുന്ന ഇസ്രയേലിന് കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും കാര്യമായ മാറ്റം കാണാന്‍ സാധിച്ചില്ല. ഇതോടെ നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാഷ്ട്രീയഭാവികൂടി പ്രതിസന്ധിയിലായിരിക്കുകയാണ്.