വേറിട്ട വേഷത്തില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി; ഗാനഗന്ധര്‍വ്വന്‍ 27 മുതല്‍ തീയേറ്ററുകളിലെത്തും

single-img
19 September 2019

മെഗാസ്റ്റാര്‍ മമ്മൂട്ടി വ്യത്യസ്ഥവേഷത്തിലെത്തുന്ന ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. അടിച്ചുപൊളി പാട്ടുകള്‍ പാടുന്ന കലാസദന്‍ ഉല്ലാസെന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്.

പഞ്ചവര്‍ണ്ണതത്തയ്ക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് ‘ഗാനഗന്ധര്‍വ്വന്‍’.
മമ്മൂട്ടി ആരാധകര്‍ക്കായി അല്പം മാസ് എല്ലാ മാസ്സ് എലെമെന്റ്സുകളും ചിത്രത്തില്‍ ഉണ്ട് എന്നാണ് സൂചന.


സുരേഷ് കൃഷ്ണ മനോജ് കെ ജയന്‍ തുടങ്ങി മികച്ച താരനിര തന്നെ ചിത്രത്തിലുണ്ട്. ഗാനഗന്ധര്‍വ്വന്‍ യേശുദാസ് ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിക്കായി ഒരു ഗാനം ആലപിക്കുന്നു എന്ന സവിഷേതയും ഉണ്ട്.
റഫീഖ് അഹമ്മദിനെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് ദീപക് ദേവാണ്.

ശ്രീലക്ഷ്മി ആര്‍, ശങ്കര്‍ രാജ് ആര്‍, രമേഷ് പിഷാരടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു കംപ്ലീറ്റ് ഫാമിലി കോമഡി എന്റര്‍ടൈനര്‍ ആയിരിക്കും ഈ സിനിമ എന്നാണ് റിപ്പോര്‍ട്ടുകള്‍.