എല്ലാ യാത്രക്കാര്‍ക്കും ഇനി സൗജന്യ യാത്ര; ദുബായ് വിമാനത്താവളത്തില്‍ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ടാക്സി സര്‍വീസ് ആരംഭിച്ചു

single-img
19 September 2019

യാത്രക്കാർക്കായി ദുബായ് വിമാനത്താവളത്തില്‍ സൗജന്യ ടാക്സി സര്‍വീസ് തുടങ്ങി. ‘taxiDXB’ എന്ന് പേര് നൽകിയിരിക്കുന്ന ഈ സംവിധാനം എല്ലാ യാത്രക്കാര്‍ക്കും ലഭ്യമാവും. യാത്രികർക്ക് വിമാനത്താവളങ്ങളിലെ ഗേറ്റുകളില്‍ എത്തിച്ചേരാനോ സമയം കളയാൻ ചുറ്റിയടിച്ച് എയര്‍പോര്‍ട്ട് കാണാനോ ഒക്കെ ടാക്സികളെ ഉപയോഗപ്പെടുത്താം.

അതേസമയം തന്നെ കുടുംബങ്ങള്‍ക്കും പ്രായമായവര്‍ക്കുമായിരിക്കും ടാക്സികളില്‍ മുന്‍ഗണന. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 15 വാഹനങ്ങളാണ് മൂന്നാം ടെര്‍മിനലില്‍ സജ്ജമാക്കിയിരിക്കുന്നത്. വിജയകരമായാൽ മറ്റിടങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും ദുബായ് വിമാനത്താവള അധികൃതര്‍ അറിയിച്ചു.