തെലുങ്ക് നടൻ നാഗാര്‍ജുനയുടെ കൃഷിയിടത്തില്‍ നിന്നും അഴുകിയ മൃതദേഹം കണ്ടെത്തി

single-img
19 September 2019

തെലുങ്ക് സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ കൃഷിയിടത്തില്‍ നിന്ന് അഴുകിയ മൃതദേഹം കണ്ടെത്തി. തെലങ്കാനയിലുള്ള മഹബൂബ് നഗറിൽ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പാപ്പിറെഡ്ഡുഗുഡ ഗ്രാമത്തിലെ കൃഷിഭൂമിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഠിനമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ജോലിക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

മാസങ്ങളുടെ പഴക്കമാണ് മൃതദേഹത്തിനുള്ളത്. ഒരു പുരുഷന്റേതാണ് മൃതദേഹം എന്ന് തെളിഞ്ഞിട്ടുണ്ട്. ജൈവകൃഷി നടത്തുന്നതിനായി ഒരു വര്‍ഷം മുമ്പ് നാഗാര്‍ജുനയുടെ കുടുംബം വാങ്ങിയതാണ് സ്ഥലം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.