റഹ്മാന്റെ സംഗീതത്തില്‍ വിജയ്‌യെ പ്രണയിച്ച് നയന്‍താര, ബിഗിലിലെ ഗാനം കാണാം

single-img
19 September 2019

വിജയും നയന്‍താരയും തമിഴില്‍ ഒരുമിക്കുന്ന ബിഗിലിലെ ഗാനം പുറത്തുവന്നതോടെ ആരാധകര്‍ ആകാംഷയിലാണ്. ഇത് ഇതുവരെ ആരും കാണാത്ത അപൂര്‍വ്വ പ്രണയനിമിഷം. നയന്‍സും വിജയും പ്രണയിക്കുന്നു എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. എ ആര്‍ റഹ്മാന്‍ സംഗീതം ഒരുക്കിയ ഉനക്കാഗ.. എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്.

ഗാനരചന വിവേക്. ശ്രീകാന്ത് ഹരിഹരന്‍, മധുര ധാര എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. നായകനും നായികയും തമ്മിലുള്ള ചിത്രങ്ങള്‍ കോര്‍ത്തിണക്കിയാണ് ലിറിക്കല്‍ വിഡിയോ നിര്‍മിച്ചിരിക്കുന്നത്. ബോളിവുട്താരം ജാക്കി ഷ്രഫ്, വിവേക്, കതില്‍ തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.