സൗബിന്റെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ ; പോസ്റ്റര്‍ റിലീസ് ചെയ്ത്‌ ടോവിനോ

single-img
18 September 2019

സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ ടൊവിനോ തോമസാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്.

Installing Android Kunjappan Version 5.25! A film am eagerly waiting for.. here it is! The most artistic yet quirky…

Posted by Tovino Thomas on Tuesday, September 17, 2019

താമരയില്‍ ഇരിക്കുന്ന റോബോര്‍ട്ടിന്റെ നെഞ്ചിലെ സ്‌ക്രീനില്‍ സൗബിന്റെ ചിത്രമുള്ള ആകര്‍ഷകമായ പോസ്റ്ററാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെത്. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എക്‌സ് ഹൈറ്‌സ് ഡിസൈന്‍ അസ്സോസിയേറ്റസിന്റെ പ്രിന്‍സിപ്പല്‍ ഡിസൈനറും കോ ഫൗണ്ടറുമായ കെ കെ മുരളീധരനാണ് പോസ്റ്റര്‍ രൂപകല്പന ചെയ്തിരിക്കുന്നത്.

മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ്. ബോളിവുഡ് സിനിമയില്‍ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യത്തെ ചുവടുവെപ്പാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25.